18 പേർക്കുകൂടി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ തസ്തികയുടെ ശന്പള സ്കെയിൽ
Thursday, August 7, 2025 2:23 AM IST
തിരുവനന്തപുരം: ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽ തസ്തിക സൃഷ്ടിക്കുന്നതിന് മുന്പ് പ്ലെയ്സ്ഡ് പ്രിൻസിപ്പൽമാരായി ജോലി ചെയ്തിരുന്ന 18 പേർക്ക് കൂടി ഹയർസെക്കൻഡറി പ്രിൻസിപ്പൽ തസ്തികയുടെ ശന്പള സ്കെയിൽ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 2006 ജനുവരി 06 മുതൽ മുൻകാല പ്രബല്യത്തോടെയാകും നടപടി.