അടൂർ മാപ്പുപറയണം: പട്ടികജാതി-വർഗ ഏകോപനസമിതി
Thursday, August 7, 2025 2:23 AM IST
തൃശൂർ: സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ജാത്യാധിക്ഷേപ പരാമർശത്തിനെതിരേ പട്ടികജാതി -വർഗ ഏകോപനസമിതി രംഗത്ത്. വിവാദപരാമർശം നടത്തിയ അടൂർ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും സമിതി ജനറൽ സെക്രട്ടറി എൻ.ആർ. സന്തോഷ് ആവശ്യപ്പെട്ടു.
ജാതിമേധാവിത്വ ശക്തികളുടെയും ഫ്യൂഡലിസ്റ്റ് ശക്തികളുടെയും മതിൽക്കെട്ടിനകത്താണു സംസ്ഥാനത്തെ സിനിമാമേഖല. ഈ മതിൽക്കെട്ടുകൾ തകർത്ത് സിനിമാമേഖലയെ ജനാധിപത്യവത്കരിക്കണം.
പട്ടികവർഗ എംഎൽഎമാരും വകുപ്പുമന്ത്രിയും നിശബ്ദനായി ഇരിക്കുന്നതാണ് അടൂരിനെപ്പോലുള്ളവർക്ക് ഇത്തരം അഭിപ്രായം പറയാൻ അവസരം നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.