തൊഴിലാളി ഷോക്കേറ്റ് മരിച്ചു
Thursday, August 7, 2025 2:23 AM IST
ഇരിട്ടി: മരത്തിന്റെ കൊന്പ് മുറിക്കുന്നതിനിടെ കർഷകത്തൊഴിലാളി ഷോക്കേറ്റു മരിച്ചു. മുണ്ടയാംപറമ്പ് വാഴയിൽ സ്വദേശി മാറോളി രവീന്ദ്രൻ (60) ആണ് മരിച്ചത്.
സമീപവാസിയുടെ കൃഷിയിടത്തിലെ ചെറിയ തേക്കിന്റെ കൊന്പ് മുറിക്കുന്നതിനിടെ മരത്തിൽനിന്ന് ഷോക്കേറ്റ് രവീന്ദ്രൻ വീണത് സമീപത്തെ കടയുടമയാണ് ആദ്യം കണ്ടത്.
നാട്ടുകാർ പ്രഥമശുശ്രൂഷ നൽകി ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മുണ്ടയാംപറമ്പ് എസ്എൻഡിപി ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ശാരദ. മകൾ: രന്യ. മരുമകൻ: സുധീഷ്.