ജഡ്ജിമാര്‍ക്കെതിരേ എഫ്ബി പോസ്റ്റ്: സിന്‍ഡിക്കറ്റ് അംഗത്തിനെതിരായ നടപടി അവസാനിപ്പിച്ചു
Thursday, August 7, 2025 2:24 AM IST
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ട കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റംഗവും മുന്‍ എംഎൽഎയുമായ ആര്. രാജേഷിനെതിരേയുള്ള ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ഹൈക്കോടതി ഡിവിഷന് ബെഞ്ച് അവസാനിപ്പിച്ചു.
ക്രിമിനല്‍ കോടതിയലക്ഷ്യ കേസ് എടുത്ത സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നു ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ചട്ടങ്ങള്‍ പാലിക്കാതെയുള്ള കേസ് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി.
ക്രിമിനല്‍ കോടതിയലക്ഷ്യ കേസ് എടുക്കുകയും കുറ്റപത്രം തയാറാക്കുകയും ചെയ്തശേഷം കേസ് ഡിവിഷന് ബെഞ്ചിനു വിട്ട സിംഗിള്‍ ബെഞ്ച് നടപടി നിയമപരമല്ലെന്നായിരുന്നു രാജേഷിന്റെ വാദം.