ഉത്തരാഖണ്ഡിൽ വിനോദയാത്ര പോയ മലയാളികൾ സുരക്ഷിതരെന്ന്
Thursday, August 7, 2025 2:24 AM IST
തൃപ്പൂണിത്തുറ: ഉത്തരാഖണ്ഡിലേക്കു വിനോദയാത്ര പോയവരിൽ കൊച്ചിയിൽനിന്നു ടൂർ പാക്കേജിലുണ്ടായിരുന്ന തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് ദേവിനഗറിൽ ശ്രീനാരായണീയത്തിൽ നാരായണൻ നായർ, ശ്രീദേവി പിള്ള എന്നിവർ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു.
28 മലയാളികളായിരുന്നു ഇതി ലുണ്ടായിരുന്നത്. ഇതിൽ 20 മുംബൈ മലയാളികളും എട്ടുപേർ കേരളത്തിൽനിന്നുള്ളവരുമായിരുന്നു. അപകടവാർത്തയറിഞ്ഞ് തൃപ്പൂണിത്തുറയിൽനിന്നു ടൂർ പോയവരുടെ ബന്ധുക്കൾ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണു ആശങ്കയേറിയത്.
മാതാപിതാക്കൾ സുരക്ഷിതരാണെന്നുള്ള വിവരം ആർമി ഉദ്യോഗസ്ഥർ അറിയിച്ചതായും അവരെ ആർമി സംഘം സുരക്ഷിത സ്ഥാനത്തേക്കു നീക്കിയെന്നുമാണ് ഇവരുടെ മകൻ ശ്രീരാം ബന്ധുക്കളെ അറിയി ച്ചത്. ഇവർ ഉണ്ടായിരുന്ന സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റർ ദൂരെയാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് പറഞ്ഞതെന്നും ശ്രീരാം പറഞ്ഞു.