അശ്ലീല രംഗങ്ങളിൽ അഭിനയിച്ചു പണസന്പാദനമെന്ന്; ശ്വേതയ്ക്കെതിരേ കേസ്
Thursday, August 7, 2025 2:23 AM IST
കൊച്ചി: അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരേ പോലീസ് കേസെടുത്തു.
മാര്ട്ടിന് മേനാച്ചേരി എന്നയാളുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണു കേസെടുത്തത്. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസ്.
അതേസമയം, ശ്വേത മേനോന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കുന്നതുമായി തന്റെ പരാതിക്കു ബന്ധമില്ലെന്ന് പരാതിക്കാരന് പറഞ്ഞു. നടിക്കെതിരേ താന്‍ മാര്‍ച്ചിലാണു പരാതി നല്‍കിയത്. നടപടി ഉണ്ടാകാതിരുന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും മാര്ട്ടിന് പറഞ്ഞു.