നാലാം ക്ലാസ് വിദ്യാർഥിനിക്ക് രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമര്‍ദനം
Thursday, August 7, 2025 2:23 AM IST
ചാരുംമൂട്: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനമ്മയും പിതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. വിദ്യാര്‍ഥിനിയുടെയും സ്കൂള്‍ അധികൃതരുടെയും മുത്തശിയുടെയും മൊഴിയില്‍ നൂറനാട് പോലീസ് കേസെടുത്തു.
ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തില്‍ അന്‍സര്‍ ,രണ്ടാം ഭാര്യ ഷെഫീന എന്നിവര്‍ക്കെതിരെയാണ് നൂറനാട് പോലീസ് കേസെടുത്തത്. ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്കൂളിലാണ് വിദ്യാര്‍ഥിനി പഠിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തുള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ കുട്ടിയോട് വിവരം അന്വഷിച്ചപ്പോഴാണ് ക്രൂരമര്‍ദനത്തിന്റെ വിവരങ്ങള്‍ കുട്ടി വിവരിച്ചത്. മാത്രമല്ല കുട്ടി നേരിട്ടമാനസിക പ്രയാസങ്ങളും വിവരങ്ങളും മര്‍ദനവും എഴുതി വെച്ചിരുന്ന മൂന്നുപേജുള്ള കത്തും ലഭിച്ചു.
തുടര്‍ന്ന് അധ്യാപര്‍ മാതാപിതാക്കളെ വിളിച്ചെങ്കിലും എത്തിയില്ല. പിന്നീട് കുട്ടിയുടെ മുത്തച്ഛനെയും മുത്തശിയെയും സ്കൂളിലേക്ക് വരുത്തുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.