കേരഫെഡ് വെളിച്ചെണ്ണയുടെ വില കുറയ്ക്കും
Thursday, August 7, 2025 2:23 AM IST
തിരുവനന്തപുരം: വെളിച്ചെണ്ണവില വൻതോതിൽ വർധിച്ച പശ്ചാത്തലത്തിൽ കേരഫെഡിന്റെ വെളിച്ചെണ്ണ സപ്ലൈകോ ഔട്ട്ലെറ്റിലൂടെ വില കുറച്ചു നൽകുമെന്ന് മന്ത്രി ജി ആർ അനിൽ.
വെളിച്ചെണ്ണ വില കുറച്ച് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ അനുകൂലമായ നിലപാടാണ് കേരഫെഡ് മാനേജ്മെന്റ് സ്വീകരിച്ചതെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
സബ്സിഡി കൂടി ഉൾപ്പെടുത്തി വില കുറച്ച് പരമാവധി ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ കേരഫെഡിന്റെ വെളിച്ചെണ്ണ സപ്ലൈകോ ഔട്ട്ലെറ്റിലൂടെ നൽകും.