കുഞ്ഞേട്ടൻ അനുസ്മരണവും പുരസ്കാരവിതരണവും ഒന്പതിന്
Thursday, August 7, 2025 2:23 AM IST
കൊച്ചി : ചെറുപുഷ്പ മിഷൻലീഗ് കുഞ്ഞേട്ടൻ അനുസ്മരണവും സംസ്ഥാന കൗൺസിലും കുഞ്ഞേട്ടൻ പുരസ്കാര വിതരണവും ഒന്പതിന് ചെമ്മലമറ്റത്ത് നടക്കും.
സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ 2025-26 പ്രവർത്തനവർഷത്തെ കുഞ്ഞേട്ടൻ പുരസ്കാരം സമ്മാനിക്കും. കോതമംഗലം രൂപതാംഗം കെ. വി. മത്തായി പുരയ്ക്കലിനാണു പുരസ്കാരം. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തും.
പാലാ രൂപത ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ സ്വാഗതമാശംസിക്കും. ശാഖ,മേഖല, രൂപത, സംസ്ഥാന, ദേശീയ, അന്തർദേശീയ ഭാരവാഹികൾ പങ്കെടുക്കും.
കോതമംഗലം രൂപതയിൽ നിരവധി ശാഖകളിൽ മിഷൻലീഗ് ആരംഭിക്കുന്നതിന് ശക്തമായ നേതൃത്വം നൽകുകയും 48 വർഷക്കാലം സംഘടനയുടെ വിവിധ തലങ്ങളിൽ സജീവ ഭാരവാഹിത്വം വഹിക്കുകയും ചെയ്ത് വ്യക്തിത്വമാണ് പുരസ്കാരജേതാവായ കെ. വി. മത്തായി പുരയ്ക്കൽ.