നോര്‍ക്ക റൂട്ട്സ് കോണ്‍ക്ലേവ് കൊച്ചിയിൽ
Thursday, August 7, 2025 2:23 AM IST
കൊച്ചി: നോർക്ക റൂട്ട്സിന്റെ ഗ്രാന്റ് ലഭിച്ച പ്രവാസി സഹകരണസംഘങ്ങളുടെ പ്രതിനിധികൾക്കായുള്ള നോര്‍ക്ക റൂട്ട്സ് അസിസ്റ്റഡ്-പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കോണ്‍ക്ലേവ് ഇന്നും നാളെയും പാലാരിവട്ടത്ത് നടക്കും.
പരിശീലന പരിപാടിയുടെയും വെബ് പോർട്ടലിന്റെയും ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും.നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി അധ്യക്ഷത വഹിക്കും.