ട്രാക്ടർ യാത്ര: അജിത്കുമാറിന് എതിരായ നടപടികള്‍ അവസാനിപ്പിച്ചു
Thursday, August 7, 2025 2:23 AM IST
കൊച്ചി: പോലീസിന്റെ സാധനസാമഗ്രികൾ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ട്രാക്ടറില്‍ എഡിജിപി എം.ആര്. അജിത് കുമാര്‍ ശബരിമലയിലേക്കു യാത്ര ചെയ്തതു സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു.
ദര്‍ശനത്തിനെത്തിയപ്പോള്‍ ആരോഗ്യപ്രശ്നമുണ്ടായതിനാലാണു ട്രാക്ടറില്‍ യാത്ര ചെയ്തതെന്ന അജിത്കുമാറിന്റെ വിശദീകരണം രേഖപ്പെടുത്തിയാണ് ജസ്റ്റീസുമാരായ രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.
സംഭവത്തില്‍ പമ്പ പോലീസിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഡിവിഷന് ബെഞ്ച് ശബരിമല ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ക്കു നിര്‍ദേശം നല്കി.