മഴക്കോട്ട് മോഷണം: പോലീസുകാരനെ സ്ഥലം മാറ്റി
Thursday, August 7, 2025 2:23 AM IST
കണ്ണൂർ: മഴക്കോട്ട് മോഷ്ടിച്ചതിന് കണ്ണൂരിൽ പോലീസുകാരനെ സ്ഥലം മാറ്റി. ഇരിട്ടി പോലീസ് ഡിവിഷൻ പരിധിയിലെ പോലീസുകാരനെയാണ് പയ്യന്നൂർ ഡിവിഷന് പരിധിയിലുള്ള കൺട്രോൾ റൂമിലേക്കു സ്ഥലം മാറ്റിയത്.
കോടതി ഡ്യൂട്ടിക്കിടെ മറ്റൊരു പോലീസുകാരന്റെ മഴക്കോട്ട് മോഷണം നടത്തിയതിനാണ് സ്ഥലംമാറ്റിയത്.