എംജി സര്‍വകലാശാല വിദ്യാര്‍ഥിനിക്ക് മേരി ക്യൂറി ഫെലോഷിപ്പ്
Thursday, August 7, 2025 2:23 AM IST
കോട്ടയം: ശാസ്ത്ര ഗവേഷണത്തിനുള്ള യൂറോപ്യന്‍ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പിന് എംജി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി ഐറിന് പോളി തെരഞ്ഞെടുക്കപ്പെട്ടു.
1.68 കോടി രൂപയാണ് ഫെലോഷിപ്പ് തുക. സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്നോളജിയില്‍ എംടെക് പോളിമെര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്.
നിലവില്‍ ജര്‍മനിയിലെ കീല് സര്‍വകലാശാലയില്‍ പ്രോജക്ട് ഇന്റേണ്‍ഷിപ് ചെയ്യുന്ന ഐറിന് ഫെലോഷിപ്പിന്റെ ഭാഗമായി പാരിസിലെ ഇഎസ്പിസിഐയുടെ സോഫ്റ്റ് മാറ്റര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് വകുപ്പിനു കീഴില്‍ മൂന്നു വര്‍ഷം ഗവേഷണം നടത്തും. തൃശൂര്‍ സ്വദേശിനിയാണ്.