ബാലനെ പൊള്ളലേൽപ്പിച്ച പ്രതിക്ക് 20 വർഷം തടവ്
Thursday, August 7, 2025 2:23 AM IST
തിരുവനന്തപുരം: ബന്ധുവായ സ്ത്രീയുടെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ചു എന്നാരോപിച്ച് അയൽവാസിയായ 11 വയസുള്ള ബാലന്റെ ഇരുകൈകളും തുണികൊണ്ടു കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ച കേസിൽ കുളത്തൂർ, പൊഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം കല്ലുവിള വീട്ടിൽ ടൈറ്റസ് എന്നു വിളിക്കുന്ന ജോർജ് ടൈറ്റസി (63)ന് തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി എം.പി. ഷിബു 20 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.