അടൂർ വിവാദം: കൂടുതൽ പ്രതികരിക്കാനില്ലെന്ന് സജി ചെറിയാൻ
Thursday, August 7, 2025 2:23 AM IST
തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തെക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാനില്ലെന്ന് മന്ത്രി സജി ചെറിയാൻ.
സർക്കാരിന് ഒരു വിവാദത്തിലും താത്പര്യമില്ല. പറയാനുള്ള കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു. ഇനി കൂടുതൽ പ്രതികരിക്കാനില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.