സപ്ലൈകോയുടെ വരുമാനത്തിൽ വർധന: മന്ത്രി ജി.ആർ. അനിൽ
Thursday, August 7, 2025 2:23 AM IST
തിരുവനന്തപുരം: സപ്ലൈകോ ഉത്പന്നങ്ങളുടെ വില്പനയിൽ വർധനയുണ്ടായെന്ന് മന്ത്രി ജി. ആർ. അനിൽ. ജൂലൈയിൽ ആകെ 168.28 കോടി രൂപയുടെ വില്പന നടന്നു.
പ്രതിദിനം ശരാശരി 6.5 കോടി രൂപയുടെ വില്പനയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, ഈ മാസം രണ്ടിന് 8.01 കോടി രൂപയുടെ വില്പന നടന്നു.
നാലിന് 8.84 കോടിയുടെയും അഞ്ചിന് 7.56 കോടി രൂപയുടെയും വില്പനയും നടന്നു. വരാനിരിക്കുന്ന ദിവസങ്ങളിൽ വില്പനയുടെ തോത് ഗണ്യമായി വർധിക്കുമെന്ന സൂചനയാണ് ഇതിലുടെ വ്യക്തമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.