കലാമിന്റെ ചരമവാർഷികത്തിൽ 101 പേരുടെ കവിതാസമാഹാരം
1579214
Sunday, July 27, 2025 7:16 AM IST
തൃശൂർ: ഡോ. എ.പി.ജെ. അബ്ദുൾകലാമിന്റെ പത്താം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും മുൻനിർത്തി 101 പേരുടെ കവിതാസമാഹാരം "പ്രകൃതിയും പ്രണയവും' പ്രകാശിതമാകുന്നു.
ഇന്ന് ഉച്ചയ്ക്കു രണ്ടിനു കോഴിക്കോട്ട് പി.കെ. ഗോപി പുസ്തക പ്രകാശനം നിർവഹിക്കും. ഗുരുവായൂർ കേന്ദ്രീകരിച്ചുള്ള ഷാഡോ പബ്ലിക്കേഷൻസാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ ഡോ. ബി. ലൂയിസ്, പ്രഫ. നിർമല പരമേശ്വരൻ, ഒലക്കേങ്കിൽ ജോൺ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.