അതിരപ്പിള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് കോൺഗ്രസിലേക്ക്
1579216
Sunday, July 27, 2025 7:16 AM IST
തൃശൂർ: "കൂടണയാം കോൺഗ്രസിലേക്ക്' കാന്പയിന്റെ ഭാഗമായി അതിരപ്പിള്ളി പഞ്ചായത്ത് മുൻപ്രസിഡന്റ് പി.എ. പുഷ്പാംഗദൻ കോൺഗ്രസിൽ അംഗത്വമെടുക്കുന്നു. ഇദ്ദേഹത്തോടൊപ്പം 25 പേർ ഇന്നു രാവിലെ 11നു ഡിസിസി പ്രഡിഡന്റ് അഡ്വ. ജോസഫ് ടാജറ്റിൽനിന്ന് അംഗത്വം സ്വീകരിക്കും.
ഓഗസ്റ്റ് 23ന് അതിരപ്പിള്ളിയിൽ നടക്കുന്ന ചടങ്ങിൽ ആദിവാസികൾ ഉൾപ്പെടെ നൂറോളം പ്രവർത്തകർക്ക് അംഗത്വം നൽകുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.