യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
1579217
Sunday, July 27, 2025 7:25 AM IST
കൊടുങ്ങല്ലൂർ: ആരോഗ്യ മേഖലയിലെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പാമ്പുകടിയേറ്റ് മരിച്ച അവ്റിൽ ബിനോയി എന്ന കുട്ടിയുടെ മരണം ചികിത്സാപ്പിഴവ് മൂലം സംഭവിച്ചതെന്നാന്ന് തെളിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഹക്കീം ഇക്ബാൽ അധ്യക്ഷത വഹിച്ചു.
കുട്ടിയുടെ പിതാവ് നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഡോക്ടർക്കെതിരെ ഡിഎംഒ റിപ്പോർട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നൽകിയിട്ടുള്ളത്. എന്നാൽ ഇതുവരെയും നടപടി ഒന്നും എടുക്കാൻ സർക്കാർ തയ്യാറായില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ. എസ്. സാബു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ജോസ്, കെ.പി. സുനിൽ കുമാർ, കെ.എൻ. സജീവൻജവഹർ, പി.വി. രമണൻ, ബാലമഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറി അമൻ ആൻസർ, ഷെഹീൻ കെ. മൊയ്ദീൻ എന്നിവർ പ്രസംഗിച്ചു.