കടയിൽ തീ ഉയർന്നതു പരിഭ്രാന്തി പരത്തി
1579220
Sunday, July 27, 2025 7:25 AM IST
മുരിങ്ങൂർ: ജംഗ്ഷനിലെ ആട്ടോക്കാരൻ ജ്വല്ലറിയിൽ തീ ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടി ഉടമ ഷട്ടർ ഇടാതെ ഗ്ലാസ് ഡോർ അടച്ചു പോയപ്പോഴായിരുന്നു കസേരയിൽ നിന്നും തീ ഉയർന്നത്.
ഷോർട്ട് സർക്യൂട്ടായിരിക്കാം കാരണമെന്നാണ് പ്രാഥമികനിഗമനം. തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ കടയിലെ ഒരാൾ ഗ്ലാസ് തകർത്ത് അകത്ത് കയറി തീ അണയ്ക്കുകയായിരുന്നു. ഇയാളുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്. സംഭവമറിഞ്ഞ് കടയുടമയും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.