ഠാണാ-ചന്തക്കുന്ന് റോഡ് വികസനം:പ്രാരംഭ പ്രവൃത്തികള്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മന്ത്രി
1579222
Sunday, July 27, 2025 7:25 AM IST
ഇരിങ്ങാലക്കുട: ഠാണാ ചന്തക്കുന്ന് ജംഗ്ഷന് വികസന പ്രവൃത്തികളുടെ പ്രാരംഭ നടപടികള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും നിര്‍മാണ പ്രവൃ ത്തികളുമായി ബന്ധപ്പെട്ട മറ്റു സര്‍ക്കാര്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷമാണ് മന്ത്രി തീരുമാനം അറിയിച്ചത്.
മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഠാണാ ജംഗ്ഷനിലെ കെട്ടിടംകൂടി പൊളിച്ചുമാറ്റിയതോടെ ഠാണാ ചന്തക്കുന്ന് റീച്ചിന്റെ പുതുക്കിയ എസ്റ്റിമേറ്റ് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ തയാറാക്കി സര്‍ക്കാര്‍ അനുമതിക്ക് അയച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭ്യമായതോടെയാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത്.
നേരത്തെ യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുള്ള അനുമതിയും ലഭ്യമായിരുന്നു. ഠാണാ ചന്തക്കുന്ന് റീച്ചിലെയും അനുബന്ധ റോഡുകളിലെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവര്‍ത്തികള്‍ ആയിരിക്കും ആദ്യം ആരംഭിക്കുക. തിങ്കളാഴ്ച രാവിലെ ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ആക്്ഷന്‍ പ്ലാന്‍ തയാറാക്കും. തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ പ്രവൃത്തികള്‍ ആരംഭിക്കാനാണ് യോഗത്തില്‍ ധാരണയായി ട്ടുള്ളത്.