പോട്ട ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം
1579223
Sunday, July 27, 2025 7:25 AM IST
ചാലക്കുടി: പോട്ടയിലുള്ള ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്നു മോഷണം. വില കൂടിയ മദ്യക്കുപ്പികൾ മോഷണം പോയിട്ടുണ്ട്. 41,000 രൂപ വിലവരുന്ന ഏഴു കുപ്പി വിദേശമദ്യം, 2000 രൂപയുടെ ചില്ലറനാണയങ്ങൾ, ഒരു ആപ്പിൾ സ്മാർട്ട് വാച്ച് എന്നിവയാണ് മോഷണംപോയത്.
ഔട്ട്ലെറ്റിന്റെ ഷട്ടർ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. സിസിടിവി കാമറകൾ നശിപ്പിച്ച നിലയിലാണ്. രാവിലെ ഔട്ട്ലെറ്റ് തുറക്കാൻ വന്ന ജീവനക്കാരാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.