ഓട്ടോറിക്ഷയും ഗുഡ്സ് വാനും ഇടിച്ച് രണ്ടുപേർക്കു പരിക്ക്
1579229
Sunday, July 27, 2025 7:25 AM IST
കൈപ്പറമ്പ്: സെന്ററിനുസമീപം ഓട്ടോറിക്ഷയും ഗുഡ്സ്വാനും ഇടിച്ച് രണ്ടുപേർക്കു പരിക്ക്. പരിക്കുപറ്റിയ ഓട്ടോ ഡ്രൈവർ വെട്ടുകാട് ചോറ്റിലപ്പാറ സ്വദേശി കാര്യക്കാട്ടുവീട്ടിൽ ശേഖരൻ മകൻ സജീഷ്(37), ഓട്ടോ യാത്രികൻ ചോറ്റിലപ്പാറ സ്വദേശി പൊന്നരാശേരി വീട്ടിൽ അശോകൻ മകൻ ആദിഷ്(35) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.