അതിതീവ്രമഴ, വ്യാപകനാശം; നിരവധി വീടുകൾ തകർന്നു
1579238
Sunday, July 27, 2025 7:25 AM IST
തൃശൂർ: അതിശക്തമായ മഴപെയ്ത ജില്ലയിൽ ഇന്നലെ വ്യാപകനാശനഷ്ടങ്ങൾ. വീടുകൾ തകർന്നു. ഡാമുകളും ദുരിതാശ്വാസ ക്യാന്പുകളും തുറന്നു.
മിന്നൽച്ചുഴലിയും വെള്ളക്കെട്ടുകളും മരംവീഴലും ഗതാഗതസ്തംഭനവും ഉൾപ്പെടെ പുലർച്ചെമുതൽ ആരംഭിച്ച തോരാമഴ ജനജീവിതം ദുരിതത്തിലാക്കി. നേരത്തേ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ മഴയുടെ തീവ്രത കൂടിയതോടെ അലർട്ട് റെഡിലേക്കും മാറി. ഇതോടെ പുഴയുടെ തീരങ്ങളിൽ ഉള്ളവരും മലയോരമേഖലയിലുള്ളവരിലും ആശങ്കയിലായി.
പഴകിയ കെട്ടിടം തകർന്നുവീണു
തൃശൂർ: കാലപ്പഴക്കത്തെതുടർന്ന് പ്രവർത്തനം നിലച്ച അയ്യന്തോളിലെ അപ്സര ലോഡ്ജിന്റെ ഒരു ഭാഗം ശക്തമായ മഴയിൽ തകർന്നുവീണു. കെട്ടിടത്തിനുചുറ്റും നിരവധി വീടുകൾ ഉള്ളതിനാൽതന്നെ ഇനിയൊരു മഴയ്ക്ക് ബാക്കി ഭാഗംകൂടി വീഴുമോ എന്ന ആശങ്കയിലാണ് സമീപവാസികൾ.
ജീർണാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ജില്ലാ ഭരണകൂടത്തിനും കോർപറേഷനും നിവേദനം നൽകിയിരുന്നെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.
വീടുകൾക്കു നാശം
ചേലക്കോട് സൂപ്പിപ്പടിയിൽ സുന്ദരി കൃഷ്ണൻകുട്ടിയുടെ വീടും എടതിരിഞ്ഞി പടിയൂരിൽ ചിറയത്ത് വിക്ടോറിയ റോഷിയുടെ വീടിന്റെ ഷീറ്റുമേഞ്ഞ മേൽക്കൂരയും മരംവീണു ഭാഗികമായി തകർന്നു. മണലൂർ കിഴക്കൂട്ട് ഗംഗാദേവിയുടെ വീടിനുമുകളിൽ പ്ലാവ് വീണ് വീടിനു നാശനഷ്ടമുണ്ടായി. ചാവക്കാട് ചേമത്ത് ശ്രീനിവാസന്റെ വീടിനുമുകളിൽ പ്ലാവിന്റെ കൊന്പൊടിഞ്ഞുവീണും അപകടമുണ്ടായി.
പടിയൂർ ചിറയത്ത് പൗലോസ് ബിജോയിയുടെ വീടിന്റെ ഷീറ്റുമേഞ്ഞ മേല്‍ക്കൂര താഴെ പതിച്ചു. സംഭവം നടക്കുന്ന സമയം ബിജോയിയും ഭാര്യ ജെയിനിയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ചരുന്തറ വീട്ടില്‍ ആനന്ദന്റെ പറമ്പിലെ പുളിമരം വീണു വീടിനു ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചു.
മുകുന്ദപുരം താലൂക്കിലെ പടിയൂർ വില്ലേജിൽ പെരുക്കുട്ടിക്കാട്ടിൽ സഞ്ജയ്, കുറുന്പിലാവ് കാറ്റിൽ പഴുവിൽ ജവഹർ റോഡിൽ പുലിക്കോട്ടിൽ റാഫേൽ, മണലൂർ ഷൈനി, കൊടുങ്ങല്ലൂർ പുളിമുട്ടം വില്ലേജിൽ അഷറഫ് എന്നിവരുടെ വീടുകൾക്കുമുകളിലും ശക്തമായ മഴയിലും കാറ്റിലും മരംവീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
വരവൂർ കുമരപ്പനാൽ കുമരകുന്ന് പ്രദേശത്ത് പട്ടത്തുവളപ്പിൽ ശ്യാംമോഹന്റെ വീടിനു മുകളിൽവീട്ടുപറമ്പിൽ നിന്നിരുന്ന ഭീമൻ തേക്കുമരം കടപുഴകിവീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. മരം വീഴുന്ന ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടുതകർന്നതോടെ കുടുംബം ബന്ധുവീട്ടിലേക്കു താമസം മാറ്റി.
ദുരിതാശ്വാസ ക്യാന്പുകൾ
കൊടുങ്ങല്ലൂരിലെ മേത്തല കമ്യൂണിറ്റി ഹാൾ, ചേർപ്പ് ഗവ. ജെബി സ്കൂൾ, ജിവിഎച്ച്എസ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാന്പുകളിലായി 33 ഓളം കുടുംബങ്ങളിലായി 132 പേരാണ് കഴിയുന്നത്.
നിരവധി വീടുകൾ തകർന്നു
തൃശൂർ: അതിശക്തമായ മഴപെയ്ത ജില്ലയിൽ ഇന്നലെ വ്യാപകനാശനഷ്ടങ്ങൾ. വീടുകൾ തകർന്നു. ഡാമുകളും ദുരിതാശ്വാസ ക്യാന്പുകളും തുറന്നു. മിന്നൽച്ചുഴലിയും വെള്ളക്കെട്ടുകളും മരംവീഴലും ഗതാഗതസ്തംഭനവും ഉൾപ്പെടെ പുലർച്ചെമുതൽ ആരംഭിച്ച തോരാമഴ ജനജീവിതം ദുരിതത്തിലാക്കി. നേരത്തേ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ മഴയുടെ തീവ്രത കൂടിയതോടെ അലർട്ട് റെഡിലേക്കും മാറി. ഇതോടെ പുഴയുടെ തീരങ്ങളിൽ ഉള്ളവരും മലയോരമേഖലയിലുള്ളവരിലും ആശങ്കയിലായി.
പഴകിയ കെട്ടിടം തകർന്നുവീണു
തൃശൂർ: കാലപ്പഴക്കത്തെതുടർന്ന് പ്രവർത്തനം നിലച്ച അയ്യന്തോളിലെ അപ്സര ലോഡ്ജിന്റെ ഒരു ഭാഗം ശക്തമായ മഴയിൽ തകർന്നുവീണു. കെട്ടിടത്തിനുചുറ്റും നിരവധി വീടുകൾ ഉള്ളതിനാൽതന്നെ ഇനിയൊരു മഴയ്ക്ക് ബാക്കി ഭാഗംകൂടി വീഴുമോ എന്ന ആശങ്കയിലാണ് സമീപവാസികൾ.
ജീർണാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ജില്ലാ ഭരണകൂടത്തിനും കോർപറേഷനും നിവേദനം നൽകിയിരുന്നെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.
വീടുകൾക്കു നാശം
ചേലക്കോട് സൂപ്പിപ്പടിയിൽ സുന്ദരി കൃഷ്ണൻകുട്ടിയുടെ വീടും എടതിരിഞ്ഞി പടിയൂരിൽ ചിറയത്ത് വിക്ടോറിയ റോഷിയുടെ വീടിന്റെ ഷീറ്റുമേഞ്ഞ മേൽക്കൂരയും മരംവീണു ഭാഗികമായി തകർന്നു. മണലൂർ കിഴക്കൂട്ട് ഗംഗാദേവിയുടെ വീടിനുമുകളിൽ പ്ലാവ് വീണ് വീടിനു നാശനഷ്ടമുണ്ടായി. ചാവക്കാട് ചേമത്ത് ശ്രീനിവാസന്റെ വീടിനുമുകളിൽ പ്ലാവിന്റെ കൊന്പൊടിഞ്ഞുവീണും അപകടമുണ്ടായി.
പടിയൂർ ചിറയത്ത് പൗലോസ് ബിജോയിയുടെ വീടിന്റെ ഷീറ്റുമേഞ്ഞ മേല്‍ക്കൂര താഴെ പതിച്ചു. സംഭവം നടക്കുന്ന സമയം ബിജോയിയും ഭാര്യ ജെയിനിയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ചരുന്തറ വീട്ടില്‍ ആനന്ദന്റെ പറമ്പിലെ പുളിമരം വീണു വീടിനു ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചു.
മുകുന്ദപുരം താലൂക്കിലെ പടിയൂർ വില്ലേജിൽ പെരുക്കുട്ടിക്കാട്ടിൽ സഞ്ജയ്, കുറുന്പിലാവ് കാറ്റിൽ പഴുവിൽ ജവഹർ റോഡിൽ പുലിക്കോട്ടിൽ റാഫേൽ, മണലൂർ ഷൈനി, കൊടുങ്ങല്ലൂർ പുളിമുട്ടം വില്ലേജിൽ അഷറഫ് എന്നിവരുടെ വീടുകൾക്കുമുകളിലും ശക്തമായ മഴയിലും കാറ്റിലും മരംവീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
വരവൂർ കുമരപ്പനാൽ കുമരകുന്ന് പ്രദേശത്ത് പട്ടത്തുവളപ്പിൽ ശ്യാംമോഹന്റെ വീടിനു മുകളിൽവീട്ടുപറമ്പിൽ നിന്നിരുന്ന ഭീമൻ തേക്കുമരം കടപുഴകിവീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. മരം വീഴുന്ന ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടുതകർന്നതോടെ കുടുംബം ബന്ധുവീട്ടിലേക്കു താമസം മാറ്റി.
മഴ ശക്തിപ്രാപിച്ചാലും ആശങ്ക വേണ്ട: കളക്ടർ
തൃശൂർ: ജില്ലയിൽ മഴ ശക്തിപ്രാപിക്കുകയാണെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ഇന്നലെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നടപടികൾ വിലയിരുത്തുന്നതിനായി ചേർന്ന ഓണ്‍ലൈൻ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മലയോരപ്രദേശങ്ങളിലും വെള്ളംകയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലും തദ്ദേശഭരണസ്ഥാപനങ്ങളും റവന്യു വകുപ്പും നിരീക്ഷിക്കുന്നതായും അടിയന്തരസാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട കരുതൽനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി.
പീച്ചി ഡാം ഷട്ടറുകൾ ഇന്ന് നാലിഞ്ചുകൂടി ഉയർത്തും
പീച്ചി: ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനെതുടർന്നു ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പീച്ചി ഡാം ഷട്ടറുകൾ ഇന്ന് നാലിഞ്ചുവീതം കൂടുതലായി ഉയർത്തും. രാവിലെ എട്ടിന് രണ്ടിഞ്ചു വീതവും 11 ന് രണ്ടിഞ്ചു വീതവുമാണ് ഉയർത്തുക.
നിലവിൽ ഓരോ ഷട്ടറുകളും എട്ട് ഇഞ്ചു വീതം ഉയർത്തിയിട്ടുണ്ട്. കൂടുതൽ ഉയർത്തുന്നതോടെ ഓരോ ഷട്ടറുകളും 12 ഇഞ്ചുവീതമാകും ഉയർത്തി വെള്ളം പുറത്തേക്കുവിടുന്നത്. മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് പരമാവധി 20 സെന്റീമീറ്റർ കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ സമീപപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പെരിങ്ങൽക്കുത്ത് കൂടുതൽ തുറന്നു; ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു
ചാലക്കുടി: പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലുയീസ് കൂടി തുറന്നതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയർന്നു. പെരിങ്ങൽക്കുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും കേരള ഷോളയാർ ഡാം തുറന്ന സാഹചര്യത്തിലും പറന്പികax്കുളം ഡാമിൽനിന്നു പെരിങ്ങൽക്കുത്ത് ഡാമിലേക്കു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വർധിച്ചു. തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വനഭൂമിയിൽ ഇടിമുഴക്കം;പരിശോധന വേണമെന്ന് ആവശ്യം
വടക്കാഞ്ചേരി: കാഞ്ഞിരക്കോട് വില്ലേജ് സർവേ നന്പർ 379 ൽ ഉൾപ്പെടുന്ന വനഭൂമിയിൽ ഇടിമുഴക്കംപോലുള്ള ശബ്ദംകേട്ടതായി പ്രദേശവാസികൾ. കഴിഞ്ഞദിവസം രാത്രിയിലും ഇന്നലെ പുലർച്ചെയുമായിട്ടായിരുന്നു സംഭവം. ശബ്ദത്തിനുപിറകെ മയിലുകൾ കൂട്ടമായി കരയുന്ന ശബ്ദം കേട്ടതായും പറയുന്നു.
അസാധാരണമായ എന്തെങ്കിലും പ്രകൃതിപ്രതിഭാസങ്ങൾ നടന്നിട്ടുണ്ടോയെന്നതിൽ സാങ്കേതികപരിശോധന നടത്തണമെന്നു പരിസരവാസികൾ ആവശ്യപ്പെട്ടു.
അതിരപ്പിള്ളി റൂട്ടിൽ ഗതാഗതസ്തംഭനം
അതിരപ്പിള്ളി-മലക്കപ്പാറ പാതയിൽ വൻമരം വീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയാണ് തോട്ടപ്പുര വ്യൂ പോയിന്റിനുസമീപം റോഡിനുകുറുകെ വെള്ള പൈൻമരം വീണത്. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു.
അവധിദിവസമായതിനാൽ വിനോദസഞ്ചരികളും മറ്റു യാത്രക്കാരും വഴിയിൽ കുടുങ്ങിക്കിടന്നു. തുടർന്ന് ഷോളയാർ, കൊല്ലാത്തിരുമേട് തുടങ്ങിയ ഫോറസ്റ്റ് സ്റ്റേഷനിൽനിന്നു കൂടുതൽ വനപാലകരെത്തി രണ്ടരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.