ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വത്തിന് എതിരേയുള്ള ഹ​ര്‍​ജി 15നു പ​രി​ഗ​ണി​ക്കും
ഗു​രു​വാ​യൂ​ര്‍  ദേ​വ​സ്വത്തിന് എതിരേയുള്ള ഹ​ര്‍​ജി 15നു പ​രി​ഗ​ണി​ക്കും
Saturday, July 13, 2019 1:12 AM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വം അ​​​ഞ്ച് കോ​​​ടി രൂ​​​പ ന​​​ല്‍​കി​​​യ​​​തി​​​നെ​​​തി​​​രേ അ​​​ന്താ​​​രാ​​​ഷ‌്ട്ര ഹി​​​ന്ദു പ​​​രി​​​ഷ​​​ത്തി​​​ല്‍ അം​​​ഗ​​​മാ​​​യ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി വി. ​​​അ​​​നി​​​ല്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി തി​​​ങ്ക​​​ളാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വം നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ പ്ര​​​കാ​​​ര​​​വും ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മു​​​ന്‍ നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​ര​​​വും ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പ​​​ണം ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. അ​​​തി​​​നാ​​​ല്‍ ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വം ക​​​മ്മീ​​ഷ​​​ണ​​​ര്‍ പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ​​​മാ​​​യി പ​​​ണം ന​​​ല്‍​കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​തും ദേ​​​വ​​​സ്വം മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി പ​​​ണം ന​​​ല്‍​കി​​​യ​​​തും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും പ​​​ണം പ​​​ലി​​​ശ സ​​​ഹി​​​തം തി​​​രി​​​ച്ചു ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു നി​​​ര്‍​ദേ​​ശി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.