അപകടത്തിൽ മരിച്ച എൻജിനിയറിംഗ് വിദ്യാർഥിയുടെ സംസ്കാരം ഇന്ന്
Tuesday, October 15, 2019 11:59 PM IST
കോഴഞ്ചേരി: കല്ലുകാലായിൽ സാബുവിന്റെ മകനും എൻജിനിയറിംഗ് വിദ്യാർഥിയുമായ സ്റ്റാൻലി കെ. സാബു (സിജോ - 22)വിന്റെ സംസ്കാരം ഇന്ന്. രാവിലെ മൃതദേഹം 8.30ന് കോഴഞ്ചേരി സെന്റ് തോമസ് കോളജിനു സമീപമുള്ള ചർച്ച് ഓഫ് ഗോഡ് ഗിൽഗാൽ ചർച്ചിലെ ശുശ്രൂഷയ്ക്കുശേഷം 12.30ന് ഇടയാറന്മുള സഭാ സെമിത്തേരിയിൽ സംസ്കരിക്കും. എംസി റോഡിൽ ചടയമംഗലത്ത് കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിലാണ് സ്റ്റാൻലി കെ. സാബു മരിച്ചത്.