സര്‍വകലാശാലകളില്‍ നടന്നത് മാര്‍ക്ക് കുംഭകോണം: ചെന്നിത്തല
Thursday, October 17, 2019 1:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടന്നതു മാര്‍ക്ക് ദാനമല്ലെന്നും മാര്‍ക്ക് കുംഭകോണമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍വകലാശാലകളില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി ഇഷ്ടക്കാര്‍ക്ക് തോന്നുംപടി മാര്‍ക്ക് ദാനം ചെയ്യല്‍ തുടങ്ങിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലാണ്. മാര്‍ക്ക് കുംഭകോണം സംബന്ധിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയതായി ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.
മാര്‍ക്ക് ദാനം സംബന്ധിച്ചുള്ള അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എല്ലാ നിയമങ്ങളും കാറ്റില്‍പറത്തുകയാണ്. ഇതു തുടങ്ങിവച്ച മന്ത്രി ജലീല്‍ കള്ളം പിടിക്കപ്പെട്ടപ്പോള്‍ സിന്‍ഡിക്കറ്റിന്റെയും വിസിയുടേയും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. എംജി സര്‍വകലാശാലയില്‍ അദാലത്ത് നടന്നത് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അതില്‍ പങ്കെടുക്കുകയും ചെയ്തു.
പ്രൈവറ്റ് സെക്രട്ടറിയുടെ നിര്‍ദേശമനുസരിച്ചാണ് ഒരു കുട്ടിക്ക് മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനിച്ചത്. ഈ കുട്ടി പ്രൈവറ്റ് സെക്രട്ടറിയുടെ അയല്‍വാസിയാണെന്നു വ്യക്തമായി. ഇതിലൂടെ വെളിപ്പെടുന്നത് വ്യക്തമായ ഗൂഢാലോചനയോടെയാണ് അദാലത്ത് സംഘടിപ്പിച്ചതെന്നാണ്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
ഇനി ഈ സംഭവത്തില്‍ ഉത്തരവാദിത്വം ഇല്ലെങ്കില്‍ മാര്‍ക്ക് ദാനത്തില്‍ വിസിക്കെതിരേ അന്വേഷണം നടത്താന്‍ മന്ത്രി ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ തയാറാണോ എന്നും ചെന്നിത്തല ചോദിച്ചു.
അദാലത്തിന്റെ തലേന്നുതന്നെ ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനം എടുത്തതായി ചില കേന്ദ്രങ്ങളില്‍ പ്രചാരണം ശക്തമായിട്ടുണ്ട്. കൂടാതെ ആറു സപ്ലിമെന്ററി പരീക്ഷ വരെ തോറ്റ വിദ്യാര്‍ഥിയെ മാര്‍ക്ക് ദാനത്തിലൂടെ വിജയിപ്പിച്ചതായ വാർത്തയും പുറത്തു വന്നുകഴിഞ്ഞു. ഇതെല്ലാം സൂചിപ്പിക്കുന്നത് സര്‍വകലാശാലകളില്‍ വ്യാപകമായ മാര്‍ക്ക് തിരിമറിയും മാര്‍ക്ക് ദാനവും നടക്കുന്നുവെന്നാണ്.
ഇതിനു പിന്നില്‍ മന്ത്രിയാണ്. ഇത്തരത്തില്‍ മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ ഏതു നിയമമാണ് മന്ത്രിക്കും സര്‍വകലാശാലയ്ക്കും നല്കിയിട്ടുള്ളതെന്നു മന്ത്രിയും സര്‍വകലാശാലയും വ്യക്തമാക്കണമെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.