മ​ലേ​ഷ്യ​യി​ൽ പൊ​തു​മാ​പ്പ്: അ​വ​സ​രം പ്ര​യോ​ജ​ന​​പ്പെ​ടു​ത്ത​ണമെന്ന് നോ​ർ​ക്ക റൂ​ട്ട്സ്
Monday, October 21, 2019 10:39 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ലേ​​​ഷ്യ​​​യി​​​ലെ അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് നാ​​​ട്ടി​​​ൽ തി​​​രി​​​കെ പോ​​​കാ​​​ൻ മ​​​ലേ​​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കി. ബാ​​​ക്ക് ഫോ​​​ർ ഗു​​​ഡ് പ്രോ​​​ഗ്രാം എ​​​ന്ന് പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന പൊ​​​തു​​​മാ​​​പ്പ് പ​​​ദ്ധ​​​തി ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യാ​​​ണ്. മ​​​ലേ​​​ഷ്യ​​​യി​​​ലെ നി​​​യ​​​മാ​​​നു​​​സ്യ​​​ത പാ​​​സോ, പെ​​​ർ​​​മി​​​റ്റോ ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് നാ​​​ട്ടി​​​ൽ പോ​​​കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.

പൊ​​​തു​​​മാ​​​പ്പി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കാ​​​ൻ വി​​​ദേ​​​ശീ​​​യ​​​ർ, യാ​​​ത്രാ രേ​​​ഖ​​​ക​​​ൾ, പാ​​​സ്പോ​​​ർ​​​ട്ട്, എ​​​മ​​​ർ​​​ജ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഏ​​​ഴു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം നാ​​​ട്ടി​​​ൽ പോ​​​കു​​​വാ​​​നു​​​ള്ള വി​​​മാ​​​ന ടി​​​ക്ക​​​റ്റ്, എ​​​മി​​​ഗ്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ൽ അ​​​ട​​​യ്‌​​​ക്കേ​​​ണ്ട പി​​​ഴ​​​തു​​​ക​​​യാ​​​യ 700 മ​​​ലേ​​​ഷ്യ​​​ൽ റി​​​ങ്കി​​​റ്റ് എ​​​ന്നി​​​വ വേ​​​ണം. സാ​​​ധു​​​വാ​​​യ യാ​​​ത്രാ​​​രേ​​​ഖ​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ​​​മാ​​​ർ എ​​​മ​​​ർ​​​ജ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നാ​​​യി ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മീ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ബി.​​​എ​​​ൽ എ​​​സ് ഇ​​​ന്ത്യ​​​ൻ​​​നാ​​​ഷ​​​ണ​​​ൽ ലി​​​മി​​​റ്റ​​​ഡ്, ലെ​​​വ​​​ൽ-4, വി​​​സ്മ ടാ​​​ൻ​​​കോം, 326-328, ജെ​​​ലാ​​​ൻ തു​​​വാ​​​ൻ​​​കു അ​​​ബ്ദു​​​ൾ റ​​​ഹ്മാ​​​ൻ, 50100 കോ​​​ലാ​​​ലം​​​പൂ​​​ർ. ഫോ​​​ൺ 03 26022474, 03 26022476 നെ ​​​സ​​​മീ​​​പി​​​ക്കാം. വി​​​വ​​​ര​​​ങ്ങ​​​ൾ​ക്ക്:https://www.imi.gov.my/images/fail_ pengumuman/2019/7_jul/faq-eng.pdf.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.