എംഒസിയിൽ ഏകദിന എക്യുമെനിക്കൽ സിന്പോസിയം 25ന്
Tuesday, October 22, 2019 11:53 PM IST
ചങ്ങനാശേരി: സിബിസിഐ ഡയലോഗ് ആൻഡ് എക്യുമെനിസം, സീറോ മലബാർ സിനഡൻ കമ്മീഷൻ ഫോർ എക്യുമെനിസം, മാങ്ങാനം പൗരസ്ത്യ വിദ്യാനികേതൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 25ന് ഏകദിന എക്യുമെനിക്കൽ സിന്പേസിയം നടത്തും. കോട്ടയത്തുള്ള മാങ്ങാനം മിഷനറി ഓറിയന്റേഷൻ സെന്ററിൽ (എംഒസി) രാവിലെ 10 മുതൽ 3.30 വരെയാണ് സിന്പോസിയം.
സന്യാസം-സഭയുടെ അപ്പസ്തോലിക പാരന്പര്യത്തിന്റെ പ്രകാശനവും ജീവിതവും എന്ന വിഷയത്തിൽ നടക്കുന്ന സിന്പോസിയത്തിൽ കത്തോലിക്ക- ഓർത്തഡോക്സ് സഭാപാരന്പര്യങ്ങളിൽ നിന്നുള്ള സന്യാസ പ്രമുഖർ പങ്കെടുക്കും.
സമ്മേളനം ക്നാനായ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവറിയോസ് ഉദ്ഘാടനം ചെയ്യും. സിബിസിഐ എക്യുമെനിക്കൽ കമ്മീഷൻ ആൻഡ് ഡയലോഗ് ചെയർമാൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. റവ.ഡോ. സേവ്യർ കൂടപ്പുഴ ആമുഖ പ്രഭാഷണം നടത്തും. സിബിസിഐ ഡയലോഗ് ആൻഡ് എക്യുമെനിസം സെക്രട്ടറി റവ.ഡോ.ജോബി കറുകപ്പറന്പിൽ, എംഒസി പ്രിൻസിപ്പൽ റവ.ഡോ.തോമസ് കറുകക്കളം എന്നിവർ പ്രസംഗിക്കും.
റവ.ഡോ.കുര്യാക്കോസ് കൊല്ലന്നൂർ, റവ.ഡോ.ജോർജ് തോമസ് ഒഐസി, റവ.ഡോ.സിസ്റ്റർ റോസലിൻ എംടിഎസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മല്പാൻ റവ.ഡോ.മാത്യു വെള്ളാനിക്കൽ, റവ.ഡോ.ആന്റണി കമുകുംപള്ളി, റവ.സിസ്റ്റർ ജെസ് മരിയ എസ്എച്ച് എന്നിവർ മോഡറേറ്റർമാരായിരിക്കും. യാക്കോബായ സിറിയൻ ഓർത്തോഡക്സ് മെത്രാപ്പോലിത്ത മാത്യൂസ് മോർതിമോത്തിയോസ് സമാപന സന്ദേശം നൽകും.