അധ്യാപകരോടുള്ള ദ്രോഹം: ടീച്ചേഴ്സ് ഗിൽഡ്
Thursday, October 24, 2019 1:30 AM IST
കൊച്ചി: അനാവശ്യമായ വാദങ്ങളും കാരണങ്ങളും നിരത്തി എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനാംഗീകാരം വൈകിപ്പിക്കുന്നതു അധ്യാപകരോടുള്ള ദ്രോഹമാണെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ജനറൽ സെക്രട്ടറി ജോഷി വടക്കൻ ആരോപിച്ചു.
അധ്യാപക നിയമനം സംബന്ധിച്ച 14,200 ലധികം ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നത് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും എയ്ഡഡ് മാനേജ്മെന്റുകളോടുള്ള അവഗണനയുമാണു വ്യക്തമാക്കുന്നത്. അധ്യയന വർഷം പകുതി കഴിഞ്ഞിട്ടും നിയമനങ്ങൾക്ക് അംഗീകാരം നൽകാത്ത സർക്കാർ നടപടി അസംതൃപ്തരായ അധ്യാപക സമൂഹത്തെയാണു സൃഷ്ടിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.