മാർ ളൂയിസ് പഴേപറന്പിലിന്റെ ചരമശതാബ്ദി അനുസ്മരണം
Tuesday, December 10, 2019 12:30 AM IST
കൊച്ചി: എറണാകുളം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്ക (ഇന്നത്തെ എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രഥമ മെത്രാൻ) മാർ ളൂയിസ് പഴേപറന്പിലിന്റെ ചരമശതാബ്ദി ദിനത്തിൽ അനുസ്മരണ ശുശ്രൂഷകൾ നടത്തി. അദ്ദേഹത്തിന്റെ കബറിടമുള്ള എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന ദിവ്യബലിക്കും അനുസ്മരണ പ്രാർഥനകൾക്കും അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ മുഖ്യ കാർമികത്വം വഹിച്ചു.
പ്രതിസന്ധികൾ അതിജീവിച്ച് അതിരൂപതയെ പടുത്തുയർത്തുന്നതിൽ മാർ ളൂയിസ് പഴേപറന്പിലിന്റെ സംഭാവനകൾ മഹത്തരമായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു. അതിരൂപതയിലെ മറ്റ് ദേവാലയങ്ങളിലും അനുസ്മരണ ശുശ്രൂഷകൾ ഉണ്ടായിരുന്നു.