നെടുന്പാശേരിയിൽ 22 ലക്ഷത്തിന്റെ സ്വർണവുമായി യുവതി പിടിയിൽ
Tuesday, January 21, 2020 11:37 PM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപ വില വരുന്ന സ്വർണവുമായി യുവതി പിടിയിൽ. കോഴിക്കോട് പുതുപ്പാടി സ്വദേശി ബുഷ്റ എം. സലാം എന്ന യുവതിയാണ് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇന്നലെ പുലർച്ചെ എയർ ഏഷ്യ വിമാനത്തിൽ ക്വാലാലംപുരിൽ നിന്നാണ് ഇവർ നെടുമ്പാശേരിയിലെത്തിയത്. 618.80 ഗ്രാം സ്വർണമിശ്രിതം അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ കടത്താൻ ശ്രമിച്ചത്.