തീ നിയന്ത്രണവിധേയമാക്കി
Tuesday, February 18, 2020 1:09 AM IST
ചെറുതുരുത്തി: ദേശമംഗലം കൊറ്റന്പത്തൂരിൽ മൂന്നു വാച്ചർമാരുടെ മരണത്തിനിടയാക്കിയ വൻ തീപിടിത്തം ഇന്നലെ രാവിലെയോടെയാണു നിയന്ത്രണവിധേയമാക്കാനായത്.
ഷൊർണൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സും ഫോറസ്റ്റ് ഓഫീസിലെ മുഴുവൻ ജീവനക്കാരും നാട്ടുകാരും ചേർന്നു നടത്തിയ പരിശ്രമത്തിൽ ഇന്നലെ രാവിലെ ഏഴോടെ തീ നിയന്ത്രിക്കാനായി.
തീയണയ്ക്കാനായെങ്കിലും പല സ്ഥലങ്ങളിലും പുകയുയരുന്നതിനാൽ ആശങ്ക മാറിയിട്ടില്ല.
ബന്ധപ്പെട്ടവർ ഇപ്പോഴും തീ പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുവരികയാണ്.