പീഡനം: ഗർഭഛിദ്രത്തിന് അനുമതി
Monday, April 6, 2020 12:24 AM IST
കൊച്ചി: പീഡനത്തെത്തുടർന്ന് ആറു മാസം ഗർഭിണിയായ പതിന്നാലുകാരിക്കു ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി. 20 ആഴ്ചയിലേറെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ നിലവിലെ നിയമം അനുവദിക്കാത്തതിനാൽ ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജി പരിഗണിച്ചാണു ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ക്രിമിനൽ കേസ് നിലവിലുള്ളതിനാൽ ഗർഭസ്ഥ ശിശുവിന്റെ കോശങ്ങൾ ഡിഎൻഎ പരിശോധനയ്ക്കു സൂക്ഷിക്കണമെന്നും വിധിയിൽ പറയുന്നു.