ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ൾ മു​ങ്ങി​മ​രി​ച്ചു
ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ൾ മു​ങ്ങി​മ​രി​ച്ചു
Monday, June 1, 2020 12:40 AM IST
ഹ​രി​പ്പാ​ട്: ആ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. കാ​യം​കു​ളം ചേ​രാ​വ​ള്ളി മാ​ളി​ക പ​ടീ​റ്റ​തി​ൽ സൈ​നു​ലാ​ബ്ദീ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ന​സ് (28), ചേ​രാ​വ​ള്ളി ജി​നു​ഭ​വ​ന​ത്തി​ൽ ത​ങ്ക​ച്ച​ൻ ഡാ​നി​യ​ന്‍റെ മ​ക​ൻ ജി​തി​ൻ ത​ങ്ക​ച്ച​ൻ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​ള്ളി​പ്പാ​ട് ആ​ഞ്ഞി​ലു​മൂ​ട്ടി​ൽ പാ​ല​ത്തി​നു തെ​ക്കു​വ​ശം ഇ​ന്ന​ലെ വൈ​കി​ട്ട് 5.30ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. മീ​ൻ പി​ടി​ക്കാ​നാ​യി സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു പേ​രാ​ണ് പ​ള്ളി​പ്പാ​ട് എ​ത്തി​യ​ത്. മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും കു​ളി​ക്കാ​നാ​യി ആ​റ്റി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേട്ട് ഓടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ഹ​രി​പ്പാ​ട് പോ​ലീ​സും റാ​പ്പി​ഡ് റെ​സ്ക്യു ടീ​മും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ര​ണ്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​തി മോ​ർ​ച്ച​റി​യി​ൽ. ഖ​ത്ത​റി​ൽ ആ​യി​രു​ന്ന അ​ന​സ് മൂ​ന്നു മാ​സം മു​ൻ​പാ​ണ് നാ​ട്ടി​ൽ എ​ത്തി​യ​ത്. അ​മ്മ: കു​ഞ്ഞു​മോ​ൾ. സ​ഹോ​ദ​രി : അ​നീ​ഷ. ജി​തി​ന്‍റെ അ​മ്മ: ശോ​ശാ​മ്മ, ഭാ​ര്യ: എ​ലി​സ​ബ​ത്ത്. മ​ക​ൾ: അ​ന്നാ​മ്മ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.