ഡിസിഎൽ ഫാ. ആബേൽ സിഎംഐ ഓൺലൈൻ കലോത്സവം: ലളിതഗാനം രജിസ്ട്രേഷൻ തുടരുന്നു
Saturday, June 6, 2020 11:59 PM IST
കോട്ടയം: ദീപിക ബാലസഖ്യത്തിന്റെ മുൻ കൊച്ചേട്ടൻ ഫാ. ആബേൽ പെരിയപ്പുറം സിഎംഐയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഡിസിഎൽ ഓൺലൈൻ കലോത്സവത്തിലെ പ്രസംഗമത്സരത്തിന്റെ ഫലം ജൂൺ പത്തിനു പ്രഖ്യാപിക്കും. കലോത്സവത്തിലെ ലളിതഗാനമത്സരത്തിന്റെ രജിസ്ട്രേഷൻ തുടരുന്നു. മത്സരത്തിനുള്ള എൻട്രികൾ ജൂൺ 20 വരെ സ്വീകരിക്കും.
എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും മത്സരം. ലളിതഗാന മത്സരത്തിന് ഭക്തിഗാനങ്ങളോ, സിനിമാഗാനങ്ങളോ ആലപിക്കാൻ പാടില്ല. പശ്ചാത്തല സംഗീതവും അനുവദിക്കില്ല.
എൻട്രികൾ ജൂൺ 10 മുതൽ dcldeepika എന്ന യു ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തു തുടങ്ങും. കുട്ടികൾ പാടുന്ന വീഡിയോ റെക്കോഡ് ചെയ്ത് [email protected] എന്ന ഇ-മെയിലിലേക്കോ, 9387689410 എന്ന വാട്സ് ആപ് നന്പരിലേക്കോ അയയ്ക്കുക.
മത്സരാർഥികൾക്ക് dcldeepika യു ട്യൂബ് ചാനലിൽകയറി സബ്സ്ക്രൈബ് ചെയ്ത്, സ്വന്തം ഐറ്റം ഷെയർചെയ്ത് പരമാവധി പേർക്ക് അയച്ചുകൊടുത്ത് ലൈക്കുകൾ വാങ്ങാവുന്നതാണ്.
ഓരോ വിഭാഗത്തിലും ജൂൺ 30-ന് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച 20 ഗാനങ്ങൾവീതം വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കും.