നിയമസഭാ സമ്മേളനം: കക്ഷി നേതാക്കളുടെ യോഗം ഇന്ന്
Wednesday, July 1, 2020 12:45 AM IST
തിരുവനന്തപുരം: ധനബിൽ പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നു കക്ഷിനേതാക്കളുടെ യോഗം ചേരും. കോവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോണ്‍ഫറൻസ് വഴി രാവിലെ 11.30നാണു യോഗം.
പുതിയ സാന്പത്തികവർഷം ആരംഭിക്കുന്നതിനു മുമ്പു ധനബിൽ നിയമസഭയിൽ അവതരിപ്പിച്ചാൽ സാന്പത്തികവർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നുമുതൽ 120 ദിവസത്തിനകം നിയമസഭ വിളിച്ചുചേർക്കേണ്ടതുണ്ട്. ഇതനുസരിച്ച് ഈ മാസത്തിനകം നിയമസഭാ സമ്മേളനം ചേരേണ്ടതുണ്ട്. ജൂലൈ അവസാനത്തോടെ ആളകലം പാലിച്ചു നിയമസഭ ചേരാനാണ് ആലോചിക്കുന്നത്.