ഇന്ന് ഓട്ടോ, ടാക്സി, ലോറി പണിമുടക്ക്
Friday, July 10, 2020 12:41 AM IST
തൃശൂർ: ഇന്ന് ഓട്ടോറിക്ഷ, കാർ, ലോറി പണിമുടക്ക്. പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ചും വാഹനങ്ങളുടെ വാടകനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നത്.
രാവിലെ ആറുമുതൽ ഉച്ചയ്ക്കു 12 വരെയാണ് പണിമുടക്ക്. മോട്ടോർ വാഹന പണിമുടക്കിൽ ഐഎൻടിയുസിയും പങ്കെടുക്കുമെന്ന് മോട്ടോർ വാഹന തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് പി.ടി. പോളും ഓട്ടോ-ടാക്സി തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) പ്രസിഡന്റ് വി.ആർ. പ്രതാപനും അറിയിച്ചു.