അപ്രന്റീസ് പരിശീലന പദ്ധതി: അപേക്ഷ ക്ഷണിച്ചു
Wednesday, July 15, 2020 12:11 AM IST
തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം സംസ്ഥാന വ്യാവസായി പരിശീലന വകുപ്പ് വഴി നടപ്പാക്ക് സ്ട്രൈവ് പദ്ധതിയുടെ ഭാഗമായി അപ്രന്റീസ് പരിശീലന പദ്ധതി നടപ്പാക്കുന്നതിന് അർഹരായ ഇൻഡസ്ട്രി ക്ലസ്റ്ററുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന ഇൻഡസ്ട്രി ക്ലസ്റ്ററുകൾക്ക് ഒരു കോടി രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. വിശദവിവരങ്ങൾ dgt.gov.in/download-guidlines-strive എന്ന പോർട്ടലിൽ ലഭ്യമാണ്. അപേക്ഷകൾ striveclusters@gmai l.com എന്ന ഇമെയിൽ വിലാസത്തിൽ 30 ന് മുമ്പ് സമർപ്പിക്കണം. 0471 2303856.