കുറവിലങ്ങാട് മൂന്നുനോന്പ് തിരുനാളിന് ഇന്നു കൊടിയേറും
Sunday, January 24, 2021 12:32 AM IST
കുറവിലങ്ങാട്: കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ ദേവാലയത്തിലെ മൂന്നുനോന്പ് തിരുനാളിനു ഇന്നു കൊടിയേറും. രാവിലെ 6.45ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റും. 25ന് 8.45 മുതൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർഥിക്കാൻ അവസരമുണ്ട്. 26ന് ഒന്നിനാണു കപ്പൽപ്രദക്ഷിണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുനാളിലെ ഭക്തജന പങ്കാളിത്തം.