എസ്.വി പ്രദീപിന്റെ മരണം: സിബിഐ അന്വേഷണത്തിനു ഹർജി
Tuesday, January 26, 2021 12:42 AM IST
കൊച്ചി: മാധ്യമ പ്രവര്ത്തകന് എസ്.വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രദീപിന്റെ മാതാവ് പള്ളിച്ചല്‍ സ്വദേശിനി വി. വസന്ത കുമാരിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേമം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം കാര്യക്ഷമവും ഫലപ്രദവുമല്ലെന്ന് ഹര്‍ജിയിൽ പറയുന്നു. വാഹനാപകടത്തെത്തുടര്‍ന്ന് പ്രദീപ് മരണപ്പെടുന്ന ഡിസംബര്‍ 14ന് മുമ്പ് പലതവണ വധഭീഷണിയടക്കം ഉണ്ടായിരുന്ന കാര്യം തെളിവ് സഹിതം നല്‍കിയിട്ടും പോലീസ് ഫലപ്രദമായ അന്വേഷണം നടത്തിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.