മാർക്ക് തിരിമറി: ഉദ്യോഗസ്ഥനെ സർവകലാശാല പിരിച്ചുവിടാൻ തീരുമാനം
Tuesday, April 20, 2021 12:02 AM IST
തിരുവനന്തപുരം: കേരളസർവകലാശാലയിൽ സിബിസിഎസ്എസ് പരീക്ഷയുടെ മാർക്ക് തിരിമറി നടത്തിയ ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.വിദ്യാർഥികൾക്ക് അനധികൃതമായി മാർക്ക് തിരുത്തിനൽകി ഗുരുതര ക്രമക്കേടുകൾ നടത്തിയതിന് അന്വേഷണവിധേയമായി സസ്പെൻഷനിലായിരുന്ന സെക്ഷൻ ഓഫീസർ വി.വിനോദിനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിടാൻ വൈസ്ചാൻസലറുടെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചത്.