ഫ്രാൻസിസിന്റെ മകൻ ജോബി സുധാകരനെ കണ്ടു
Monday, June 21, 2021 12:26 AM IST
കണ്ണൂർ: ബ്രണ്ണൻ കോളജ് വിവാദത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പരാമർശിച്ച ഫ്രാൻസിസിന്റെ മകൻ ജോബി സുധാകരനെ കാണാൻ കണ്ണൂരിലെത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് അദ്ദേഹം കണ്ണൂർ നടാലിലെ സുധാകരന്റെ വീട്ടിലെത്തിയത്.
ബ്രണ്ണൻ കോളജിൽ സുധാകരന്റെ സഹപാഠിയായിരുന്ന പരേതനായ ഫ്രാൻസിസിന്റെ മകനാണ് ജോബി. അച്ഛന്റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്നും അദ്ദേഹത്തിനെതിരേ സംസാരിച്ചത് തെറ്റിദ്ധാരണകൊണ്ടാണെന്നും ജോബി പറഞ്ഞു.
സുധാകരനും അച്ഛനുമായി ഉണ്ടായിരുന്നത് ആത്മബന്ധമാണ്. ഒരു നിയമനടപടിക്കും ഇല്ലെന്നും സുധാകരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ജോബി പറഞ്ഞു. കോളജ് കാന്പസിൽ വച്ച് ഫ്രാൻസിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞുമാറിയതുകൊണ്ടാണു രക്ഷപ്പെട്ടതെന്നുമായിരുന്നു സുധാകരന്റെ വിവാദ പരാമർശം.