റോഡുകൾ വെട്ടിക്കുഴിക്കുന്നത് കർശനമായി നിയന്ത്രിക്കും: മന്ത്രി റിയാസ്
Monday, August 2, 2021 11:30 PM IST
തിരുവനന്തപുരം: അനാവശ്യമായി റോഡുകൾ വെട്ടിക്കുഴിക്കുന്നത് കർശനമായി നിയന്ത്രിക്കുമെന്നു പൊതുമരാമതത് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കുടിവെള്ള ആവശ്യത്തിനുൾപ്പെടെ റോഡുകൾ വെട്ടിക്കുഴിക്കുന്നതിന് ഏകീകൃത ഓണ്‍ലൈൻ പോർട്ടൽ സംവിധാനം ഒരുക്കും. കുടിവെള്ള ആവശ്യത്തിന് ഒഴികെ റോഡ് വെട്ടിക്കുഴിക്കാൻ പാടില്ലെന്ന് ജൂണ്‍, ജൂലൈ മാസങ്ങളിൽ നൽകിയിരുന്ന കർശനനിർദേശം ഈ മാസവും തുടരും. മറ്റ് വകുപ്പുകളുടെ ഏകീകരണത്തോടെ ഓണ്‍ലൈൻ പോർട്ടൽ സംവിധാനം വരുന്പോൾ അനാവശ്യ വെട്ടിക്കുഴിക്കലുകൾ ഒഴിവാക്കാനാകും. അതിനായി വാട്ടർ അഥോറിറ്റി, കെഎസ്ഇബി, ടെലികമ്യൂണിക്കേഷൻ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയ വിവിധ വകുപ്പുകളുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മന്ത്രി മറുപടി നൽകി.