ഇന്നത്തെ ഫയൽ തീർപ്പാക്കൽ നടപടികൾ റദ്ദാക്കി പൊതുമരാമത്ത് വകുപ്പ്
Sunday, July 3, 2022 4:05 AM IST
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന പൊതുമരാമത്ത് വകുപ്പിലെ ഫയൽ തീർപ്പാക്കൽ നടപടികൾ റദ്ദാക്കി. വകുപ്പ് മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ നൽകിയ നിർദേശം പിൻവലിക്കുന്നതെന്ന് പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എൻജിനിയർ ഉത്തരവിൽ വ്യക്തമാക്കി.
സീറോ മലബാര്‍ സഭാദിനവും മാര്‍തോമാശ്ലീഹായെ അനുസ്മരിക്കുന്ന ദിവസവുമായ ഇന്ന് നിശ്ചയിച്ചിരുന്ന പ്രവൃത്തിദിനം റദ്ദുചെയ്ത പൊതുമരാമത്ത് വകുപ്പു തീരുമാനത്തെ പ്രോ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.