യു​​വാ​​വി​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ കേ​സ്: അ​ഞ്ചു പ്ര​​തി​​കൾ റിമാൻഡിൽ
യു​​വാ​​വി​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ  കേ​സ്: അ​ഞ്ചു പ്ര​​തി​​കൾ റിമാൻഡിൽ
Wednesday, August 10, 2022 12:10 AM IST
നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ വ​​​​ന്നി​​​​റ​​​​ങ്ങി​​​​യ യു​​​​വാ​​​​വി​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ കേ​​​​സി​​​​ൽ പി​​​​ടി​​​​യി​​​​ലാ​​​​യ അ​​​ഞ്ചു പ്ര​​​​തി​​​​ക​​​​ളെ കോ​​​​ട​​​​തി 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

ഇ​​​​ന്ന​​​ലെ രാ​​​​വി​​​​ലെ അ​​​​ങ്ക​​​​മാ​​​​ലി ജു​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ക​​​​ണ്ണൂ​​​​ർ പാ​​​​നൂ​​​​ർ ശ്രീ​​​നി​​​​ല​​​​യ​​​​ത്തി​​​​ൽ ശ്രീ​​​​ലാ​​​​ൽ (32 ), പ​​​​ന്ത​​​​ക്ക​​​​ൽ കാ​​​​ർ​​​​ത്തി​​​​ക​​​​യി​​​​ൽ റെ​​​​നീ​​​​ഷ് (32), പാ​​​​നൂ​​​​ർ മ​​​​നീ​​​​ക്ക​​​​ര ലി​​​​ബി​​​​ൻ (32), പാ​​​​നൂ​​​​ർ വാ​​​​രി​​​​യം ക​​​​ണ്ട​​​​ത്തി​​​​ൽ അ​​​​ജ്മ​​​​ൽ (27), ചൊ​​​​ക്ലി കു​​​​ന്നു​​​​മ്മ​​​​ക്ക​​​​ണ്ടി ന​​​​ജീ​​​​ബ് (22) എ​​​​ന്നി​​​​വ​​​​രെ​​​യാ​​​ണ് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. ത​​​​ല​​​​ശേ​​​​രി​​​​യി​​​​ൽ നി​​​​ന്നാ​​​ണ് പ്ര​​​തി​​​ക​​​ളെ നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​ടി​​​യ​​​ത്.


ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഒ​​​​മാ​​​​നി​​​​ൽ നി​​​​ന്ന് നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​യി​​​ൽ വ​​​ന്നി​​​റ​​​​ങ്ങി​​​​യ ഹ​​​​ഫ്സ​​​​ലി​​​നെ പ്ര​​​​തി​​​​ക​​​​ൾ ഇ​​​​ന്നോ​​​​വ കാ​​​റി​​​ൽ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
ഇ​​​​യാ​​​​ളു​​​​ടെ കൈ​​​​വ​​​​ശം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഒ​​​​രു കി​​​​ലോ​​​​യോ​​​​ളം തൂ​​​​ക്കം വ​​​​രു​​​​ന്ന സ്വ​​​​ർ​​​​ണം സം​​​​ഘം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.