സബ്സിഡിയിൽ കാർഷിക യന്ത്രങ്ങൾ; നിലച്ച രജിസ്ട്രേഷൻ പുനരാരംഭിച്ചു
Friday, September 30, 2022 2:42 AM IST
കണ്ണൂർ: കർഷകർക്ക് മികച്ച സബ്സിഡിയിൽ കാർഷിക യന്ത്രങ്ങൾ വാങ്ങാവുന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ രജിസ്ട്രേഷൻ ഇന്നു കേരളത്തിൽ ആരംഭിക്കും.
ഈ സാന്പത്തിക വർഷം പിന്നിട്ടിട്ട് അഞ്ചുമാസം കഴിഞ്ഞപ്പോഴും പദ്ധതിക്കായുള്ള അപേക്ഷ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ കേരളത്തിൽ സാധിക്കുന്നില്ലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
സബ്സിഡി തുക കേന്ദ്രസർക്കാരിൽനിന്നും ലഭിക്കാത്തതാണ് രജിസ്ട്രേഷൻ നടപടികൾ തടസപ്പെടാൻ കാരണമെന്നായിരുന്നു കൃഷിവകുപ്പ് നൽകിയ വിശദീകരണം. എന്നാൽ, ഇന്നുമുതൽ രജിസ്ട്രേഷൻ തുടങ്ങാമെന്നാണു കൃഷിവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.