ശബരിമല നടവരവ് 351 കോടി രൂപ
Thursday, January 26, 2023 12:44 AM IST
തിരുവനന്തപുരം: തീർഥാടന കാലത്ത് ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ നടവരവ് 351 കോടി രൂപ. ഒന്നര കോടി രൂപയുടെ നാണയം കൂടി എണ്ണി തീർക്കാനുണ്ട്. കാണിക്കയായി ലഭിച്ച സ്വർണം ഒഴികെയുള്ളതിന്റെ കണക്കാണിതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അറിയിച്ചു.കഴിഞ്ഞവർഷം 151 കോടിയും കോവിഡ് കാലത്ത് 21 കോടിയുമായിരുന്നു നടവരവ്.