ഇ​ന്ധ​ന സെ​സ്: പ്ര​തിപ​ക്ഷം ഉ​ണ​ർ​ന്നാ​ൽ സ​ർ​ക്കാ​ർ വെ​ട്ടി​ലാ​കും
Monday, February 6, 2023 1:16 AM IST
കെ.​​എ​​സ്. ഫ്രാ​​ൻ​​സി​​സ്
ക​​ട്ട​​പ്പ​​ന: സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഡീ​​സ​​ലി​​നും പെ​​ട്രോ​​ളി​​നും ര​​ണ്ടു രൂ​​പ വീ​​തം സെ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​തി​​രേ പ്ര​തി​പ​ക്ഷ​ത്തെ​ക്കൂ​ടാ​തെ സ​​ർ​​ക്കാ​​ർ അ​​നു​​കൂ​​ല സം​​ഘ​​ട​​ന​​ക​​ളും എ​​ൽ​​ഡി​എ​​ഫ് ഘ​​ട​​ക​ക​​ക്ഷി​​ക​​ളും രം​​ഗ​​ത്തെ​​ത്തി​​യ​​തോ​​ടെ സ​​ർ​​ക്കാ​​ർ ശ​രി​ക്കും വെ​ട്ടി​ലാ​യി. ബു​​ധ​​നാ​​ഴ്ച ബ​​ജ​റ്റി​ൻ​മേ​ലു​ള്ള ച​​ർ​​ച്ച ന​​ട​​ക്കു​​ന്ന​​തി​​നു മു​​ന്പു പ്ര​​തി​​പ​​ക്ഷം ഇ​​ന്ധ​​ന​ സെ​​സ് പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന പ്ര​​മേ​​യം കൊ​​ണ്ടു​വ​​ന്നാ​​ൽ സ​​ർ​​ക്കാ​​ർ പെ​​ടും.

പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​പ്ര​​കാ​​രം ബ​​ജ​​റ്റ് നി​​ർ​​ദേ​​ശം പി​​ൻ​​വ​​ലി​​ക്കേ​​ണ്ടി വ​​ന്നാ​​ൽ സ​​ർ​​ക്കാ​​രി​​നു ക​​ടു​​ത്ത മാ​​ന​​ക്കേ​​ടാ​​കും. അ​​ത​​ല്ല പ്ര​​തി​​പ​​ക്ഷ പ്ര​​മേ​​യ​​ത്തെ എ​​ൽ​​ഡി​​എഫ് എ​​തി​​ർ​​ത്തു തോ​​ൽ​​പ്പി​​ച്ചാ​​ൽ ഇ​​ന്ധ​​നവി​​ല വ​​ർ​​ധ​​ന മൂ​​ല​മു​ണ്ടാ​കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വി​ല​ക്ക​യ​റ്റ​ത്തി​നും എ​​ൽ​​ഡി​​എ​​ഫ് ഒ​​ന്ന​​ട​​ങ്കം ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​കും. സെ​​സി​​നെ​​തി​​രെ ത​ങ്ങ​ൾ ഉ​​ന്ന​​യി​​ച്ചി​​രി​​ക്കു​​ന്ന വി​മ​​ർ​​ശ​​നം എ​​ൽ​​ഡി​​എ​​ഫ് ഘ​​ട​​ക​ക​​ക്ഷി​​ക​​ൾ​ക്കു വെ​​ള്ളം​​തൊ​​ടാ​​തെ വി​​ഴു​​ങ്ങേ​​ണ്ടി​​യും വ​​രും. ര​​ണ്ടു രൂ​​പ സെ​​സ് ഒ​​രു രൂ​​പ​​യാ​​ക്കി കു​​റ​​ച്ചാ​​ലും പേ​​രു​​ദോ​​ഷം മാ​​റി​​ല്ല.


സെ​സ് പി​ൻ​വ​ലി​ച്ചാ​ൽ ഇ​​ന്ധ​​നസെ​​സി​​ലൂ​​ടെ സ​​മാ​​ഹ​​രി​​ക്കു​​മെ​​ന്നു പ​​റ​​യു​​ന്ന 800 കോ​​ടി രൂ​​പ​​യു​​ടെ അ​​ധി​​ക​ വ​​രു​​മാ​​നം വേ​റെ ക​ണ്ടെ​ത്ത​ണം. ക്ഷേ​​മ പെ​​ൻ​​ഷ​​നാ​​യി സ്വ​​രൂ​​പി​​ക്കു​​ന്ന​​താ​​ണെ​ന്നു പ​​റ​​യു​​ന്ന പ​​ണം ഇ​​ല്ലാ​​താ​​യാ​​ൽ ക്ഷേ​​മ​​പെ​​ൻ​​ഷ​​ൻ ന​​ൽ​​ക​​ണ​​മെ​​ങ്കി​​ൽ വേ​​റെ തു​​ക ക​​ണ്ടെ​​ത്തേ​​ണ്ടി​​വ​​രും. ഇ​​തി​നു ബ​​ജ​​റ്റി​​ൽ അ​​ഴി​​ച്ചു പ​​ണി വേ​​ണ്ടി വ​​രും. അ​​തും സ​​ർ​​ക്കാ​​രി​നു നാ​​ണ​​ക്കേ​​ടാ​​ണ്. അ​​ല്ലെ​​ങ്കി​​ൽ നി​​ല​വി​​ലെ ബ​​ജ​​റ്റ് ക​​മ്മി 800 കോ​​ടി കൂ​​ടി കൂ​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.