സ്വര്‍ണക്കടത്ത്: ഹര്‍ജിക്കാരന്റെ താത്പര്യങ്ങള്‍ സംശയകരമാണെന്നു സര്‍ക്കാര്‍
Saturday, March 4, 2023 12:25 AM IST
കൊച്ചി: നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയ കോട്ടയം പാലാ സ്വദേശി അജികൃഷ്ണന്റെ താത്പര്യങ്ങള്‍ സംശയകരമാണെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
സമാനമായ ആവശ്യമുന്നയിച്ച് മുമ്പു നല്കിയ ഹര്‍ജികള്‍ തള്ളിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഈ വാദങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഹര്‍ജി 15 ലേക്കമാറ്റി.